ഇന്ത്യയിലെപ്രമുഖധനകാര്യസേവനസ്ഥാപനമായ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യഫലങ്ങള്‍ മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ആരോഗ്യ-സാങ്കേതിക പരിഹാര ബിസിനസ്സിനായി അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ, ബജാജ്ഫിന്‍ സെര്‍വ് ഹെല്‍ത്ത്‌ലിമിറ്റഡിന്റെ (ബിഎഫ്‌എച്ച്‌എല്‍) സമാരംഭം പ്രഖ്യാപിച്ചു.

പുതിയ സംരംഭമായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് അതിന്റെ പ്രധാന വാഗ്ദാനമായ വ്യവസായത്തിന്റെ ആദ്യ ഉല്‍പ്പന്നം’ആരോഗ്യകെയര്‍’വിപണിയിലെത്തിക്കുകയാണ്. ഇത് ഉപയോക്താക്കള്‍ക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെല്‍ത്ത് കെയര്‍ പാക്കേജുകള്‍ നല്‍കുന്നു. ഒരു മൊബൈല്‍ ഫസ്റ്റ് സമീപനത്തിലൂടെ, ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധഘടകങ്ങളെ സംയോജിപ്പിച്ച്‌, ഗുണനിലവാരവും ചെലവ് താങ്ങാനാവുന്നതുമായആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന്, എപ്പോഴും എവിടെയും ‘ആരോഗ്യകെയര്‍’ സമന്വയിപ്പിക്കാവുന്നതാണ്. ഡിജിറ്റല്‍ ഹെല്‍ത്ത് ടെക്‌നോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്‌ ആപ്പ് ഒരു വ്യക്തിഗത ഹെൽത്ത് മാനേജര്‍ പോലെവര്‍ത്തിക്കുന്നു.

ഉപയോക്താക്കള്‍ക്ക് അവരുടെ വിരൽ തുമ്പിൽ തന്നെ സൗകര്യ പ്രദവും ബന്ധിതവും ചെലവ് കുറഞ്ഞതുമായ ആരോഗ്യപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ ഗേറ്റ് വേ ഇത് വാഗ്ദാനം ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന ചികിത്സാ ചെലവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ബജാജ്‌അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ബജാജ് ഫിനാൻസ് ലിമിറ്റഡിൽ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇ.എം.ഐ. സൗകര്യവും സമഗ്രമായി ഈ വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പനി ഇതിനകം 112 ഹോസ്പിറ്റല്‍ പങ്കാളികളെ ഇതിലേക്ക് എംപാനല്‍ ചെയ്തിട്ടുണ്ട്, ഇന്ത്യയില്‍ 200 ആശുപത്രികള്‍, 3 ഡയഗ്‌നോസ്റ്റിക്, ലബോറട്ടറിസെന്ററുകള്‍ 671 ഉപഭോക്തൃസമ്ബര്‍ക്ക കേന്ദ്രങ്ങള്‍, 9,000 ഡോക്ടര്‍മാര്‍ എന്നിവര്‍ ഇതിനകം ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നെറ്റ്വര്‍ക്ക് പങ്കാളികള്‍ ആണ് ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ നല്‍കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here