ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്യമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സയിൽ ഇരിക്കെ ആഗസ്റ്റ് 13 ന് രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നാളിതുവരെയായി അദ്ദേഹം ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here