ദു​ബാ​യ്: വീ​ണു​കി​ട്ടി​യ ലൈ​ഫ് മു​ത​ലാ​ക്കി അ​ടി​ച്ചു​ത​ക​ർ​ത്ത യു​വ​താ​രം പൃ​ഥ്വി ഷാ​യു​ടെ മി​ക​വി​ൽ ചെ​ന്നൈ​യ്ക്കെ​തി​രെ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് 44 റ​ൺ​സ് വി​ജ‍​യം. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 131 റ​ൺ​സെ​ടു​ക്കാ​ൻ മാ​ത്ര​മാ​ണ് സാ​ധി​ച്ച​ത്. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

ചെ​ന്നൈ നി​ര​യി​ൽ 43 റ​ൺ​സെ​ടു​ത്ത ഡു​പ്ല​സി​ക്ക് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത്. ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ല​ഭി​ച്ചി​ട്ടും പി​ന്നീ​ട് തു​ട​രെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ത് ചെന്നൈയിനെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഷെ​യ്ൻ വാ​ട്സ​ണ്‍ (14), മു​ര​ളി വി​ജ​യ് (10), ഋ​തു​രാ​ജ് ഗെ​യ്ക്ക് വാ​ദ് (അ​ഞ്ച്) എ​ന്നി​വ​ർ പ​വ​ലി​യ​നി​ലെ​ത്തി​യ​പ്പോ​ൾ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത് 9.1 ഓ​വ​റി​ൽ 44 റ​ണ്‍​സ് മാ​ത്രം.

കേ​ദാ​ർ ജാ​ദ​വും (26) ഡു​പ്ല​സി​യും ചേ​ർ​ന്ന് ചെ​ന്നൈ​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് 54 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ജാ​ദ​വ് പു​റ​ത്താ​യ​തി​നു ശേ​ഷം എ​ത്തി​യ ധോ​ണി​ക്കും (15) ജ​ഡേ​ജ​യ്ക്കും (12) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഇ​തോ​ടെ തോ​ൽ​വി ഉ​റ​പ്പി​ച്ചു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക്യാ​പ്പി​റ്റ​ൽ​സ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ണ്‍​സ് നേ​ടി. ബാ​റ്റിം​ഗ് ഷോ​യി​ലൂ​ടെ പൃ​ഥ്വി ഷാ 43 ​പ​ന്തി​ൽ ഒ​രു സി​ക്സും ഒ​ന്പ​ത് ഫോ​റു​മ​ട​ക്കം 64 റ​ണ്‍​സ് നേ​ടി.

ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം പ​ന്തി​ൽ ദീ​പ​ക് ചാ​ഹ​ർ പൃ​ഥി ഷാ​യെ പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യ​താ​യി​രു​ന്നു. ഷാ​യു​ടെ ബാ​റ്റി​ൽ ഇ​ൻ​സൈ​ഡ് എ​ഡ്ജ് ആ​യ പ​ന്ത് ധോ​ണി​യു​ടെ ഗ്ലൗ​വി​നു​ള്ളി​ൽ വി​ശ്ര​മി​ച്ചെ​ങ്കി​ലും ആ​രും അ​പ്പീ​ൽ ചെ​യ്തി​ല്ല. അ​തോ​ടെ പൃ​ഥ്വി ബാ​റ്റിം​ഗ് തു​ട​ർ​ന്നു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഷാ​യും ശി​ഖ​ർ ധ​വാ​നും ചേ​ർ​ന്ന് 10.4 ഓ​വ​റി​ൽ 94 റ​ണ്‍​സ് നേ​ടി. 27 പ​ന്തി​ൽ മൂ​ന്ന് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 35 റ​ണ്‍​സ് നേ​ടി​യ ധ​വാ​നെ പീ​യൂ​ഷ് ചൗ​ള വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ​യാ​ണ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്. സ്കോ​ർ 103ൽ ​എ​ത്തി​യ​പ്പോ​ൾ ഷാ​യും പു​റ​ത്ത്.

മൂ​ന്നാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​റും ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് 58 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 22 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി​യ അ​യ്യ​റെ സാം ​ക​ര​ണ്‍ എം.​എ​സ്. ധോ​ണി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. 19 ഓ​വ​റി​ൽ 161ന് ​മൂ​ന്ന് എ​ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു അ​വ​ർ. മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സും (അ​ഞ്ച്) പ​ന്തും (25 പ​ന്തി​ൽ 37 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് അ​വ​സാ​ന ഓ​വ​റി​ൽ 14 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​തോ​ടെ ക്യാ​പ്പി​റ്റ​ൽ​സ് 175ൽ ​എ​ത്തി

LEAVE A REPLY

Please enter your comment!
Please enter your name here