കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നു. ചങ്ങനാശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാ‍ര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരം​ഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവ‍ര്‍ത്തനത്തിലൂടെയാണ് പേരെടുക്കുന്നത്.

ആദ്യകാലത്ത് കോണ്‍​ഗ്രസിന്റെ സജീവപ്രവ‍ര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് കേരള കോണ്‍​ഗ്രസ് രൂപീകരിച്ചപ്പോള്‍ പാ‍ര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അദ്ധ്യക്ഷനായി . പിന്നീട് കേരള കോണ്‍​ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോണ്‍​ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും ഇടക്കാലത്ത് ചെയര്‍മാനായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയില്‍ ​ഗ്രാമവികസനം, രജിസ്ട്രേഷന്‍, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here