കൊ​ച്ചി: മ​ല​യാ​റ്റൂ​ർ പാ​റ​മ​ട സ്ഫോ​ട​ന കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി പി​ടി​യി​ൽ. പാ​റ​മ​ട​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് ഒ​റ​വും​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഷി​ജി​ൽ (40) ന​ട​ത്തി​പ്പു​കാ​ര​നാ​യ ബെ​ന്നി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച ന​ടു​വ​ട്ടം ക​ണ്ണാം​പ​റ​മ്പി​ൽ സാ​ബു (46) തോ​ട്ടു​വ ക​വ​ല മു​രി​യം​പി​ള്ളി വീ​ട്ടി​ൽ ദീ​പ​ക് (34) എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​പ്പു​കാ​ര​നാ​യ ബെ​ന്നി​യെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

ഇതോടെ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ട പാറമട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പാറമടകളുടെ ലൈസൻസും മഗസിനുകളും പരിശോധിക്കുന്നുണ്ടെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂർ ഡി.വൈ. എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here