ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന് 59 റ​ണ്‍​സ് തോ​ല്‍​വി. ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ബാം​ഗ്ലൂ​രി​ന് 20 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 137 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. 39 പ​ന്തി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സും ര​ണ്ടു ഫോ​റു​മ​ട​ക്കം 43 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്ലിയാ​ണ് ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്‌​കോ​റ​ർ.

വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രാ​ൻ ഇ​റ​ങ്ങി​യ ബാം​ഗ്ലൂ​രി​നെ ഡ​ൽ​ഹി ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു​കെ​ട്ടു​ക​യാ​യി​രു​ന്നു. നാ​ല് ഓ​വ​റി​ല്‍ 24 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത കാ​ഗി​സോ റ​ബാ​ദ​യാ​ണ് ബാം​ഗ്ലൂ​രി​നെ ത​ക​ര്‍​ത്ത​ത്. അ​ക്ഷ​ര്‍ പ​ട്ടേ​ൽ നാ​ല് ഓ​വ​റി​ല്‍ 18 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് പോ​യി​ന്‍റ് പട്ടികയിൽ ഒ​ന്നാം സ്ഥാനത്തെത്തി. അ​ഞ്ച് ക​ളി​ക​ളി​ൽ നാ​ല് ജ​യ​വു​മാ​യി എ​ട്ടു പോ​യി​ന്‍റാ​ണ് ഡ​ൽ​ഹി​ക്കു​ള്ള​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ബാം​ഗ്ലൂ​ർ ആ​റു പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ബാം​ഗ്ലൂ​രി​ന് തു​ട​ക്കം ത​ന്നെ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നെ(4) ന​ഷ്ട​മാ​യി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ആ​രോ​ണ്‍ ഫി​ഞ്ചും(14 പ​ന്തി​ൽ 13) പു​റ​ത്താ​യി. എ​ബി ഡി​വി​ല്ലി​യേ​ഴ്സും(9) മോ​യി​ൻ അ​ലി​യും(11) ഔ​ട്ടാ​യ​തോ​ടെ ബാം​ഗ്ലൂ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി. വാ​ഷിം​ഗ്ട​ൺ സു​ന്ദ​ര്‍ (17), ശി​വം ദു​ബെ (11), ഇ​സു​രു ഉ​ദാ​ന (1), സി​റാ​ജ് (5) എ​ന്നി​വ​രും പൊ​രു​താ​തെ കീ​ഴ​ട​ക്കി​യ​തോ​ടെ ബാം​ഗ്ലൂ​ർ വി​ജ​യം കൈ​വി​ട്ടു. അ​ൻ​റി​ച്ച് നോ​ർ​ജെ ര​ണ്ടും ആ​ർ. അ​ശ്വി​ൻ ഒ​രു വി​ക്ക​റ്റും നേ​ടി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 26 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും ആ​റ് ഫോ​റു​മ​ട​ക്കം 53 റ​ണ്‍​സെ​ടു​ത്ത മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സാ​ണ് ടോ​പ് സ്കോ​റ​ർ.

ഡ​ൽ​ഹി​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 6.4 ഓ​വ​റി​ല്‍ 68 റ​ണ്‍​സ് ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പൃ​ഥ്വി ഷാ – ​ശി​ഖ​ര്‍ ധ​വാ​ന്‍ ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. 23 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 42 റ​ണ്‍​സെ​ടു​ത്ത പൃ​ഥ്വി ഷാ​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. 28 പ​ന്തി​ല്‍ നി​ന്ന് 32 റ​ണ്‍​സെ​ടു​ത്ത ധ​വാ​നെ പ​ത്താം ഓ​വ​റി​ൽ ഉ​ദാ​ന​യും പു​റ​ത്താ​ക്കി.

ക്യാ​പ്റ്റ​ൻ ശ്രേ​യാ​സ് അ​യ്യ​ർ(13 പ​ന്തി​ൽ 11) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. പി​ന്നാ​ലെ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന റി​ഷ​ഭ് പ​ന്ത്-​സ്റ്റോ​യി​നി​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഡ​ൽ​ഹി​ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 25 പ​ന്തി​ൽ 37 റ​ൺ​സെ​ടു​ത്ത പ​ന്തി​നെ മു​ഹ​മ്മ​ദ് സി​റാ​ജ് പു​റ​ത്താ​ക്കി. ഏ​ഴു പ​ന്തി​ൽ 11 റ​ൺ​സു​മാ​യി ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ പു​റ​ത്താ​കാ​തെ നി​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here