കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സാ​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത ജ​സ്റ്റി​സ് കെ.​കെ.​ഉ​ഷ (81) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം.

1991 മു​ത​ൽ 2001 വ​രെ ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2000-2001ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷം ജ​ഡ്ജി​യാ​വു​ക​യും ചീ​ഫ് ജ​സ്റ്റി​സാ​വു​ക​യും ചെ​യ്ത ആ​ദ്യ വ​നി​ത​യാ​ണ് ഉ​ഷ.

1961ൽ ​അ​ഭി​ഭാ​ഷ​ക​വൃ​ത്തി ആ​രം​ഭി​ച്ച ഉ​ഷ 1979ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഗ​വ. പ്ലീ​ഡ​റാ​യി. 1991 ഫെ​ബ്രു​വ​രി 25 മു​ത​ൽ 2001 ജൂ​ലൈ 3 വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യും 2000-2001ൽ ​ചീ​ഫ് ജ​സ്റ്റീസു​മാ​യി.

വി​ര​മി​ച്ച ശേ​ഷം 2001-2004 കാ​ല​ഘ​ട്ട​ത്തി​ൽ ക​സ്റ്റം​സ്, സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ട്രി​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്നു കെ ​കെ ഉ​ഷ.

അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി

നീ​തി​ന്യാ​യ മേ​ഖ​ല​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ ജ​ഡ്ജി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യി​രു​ന്നു ജ​സ്റ്റി​സ് കെ.​കെ.​ഉ​ഷ എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​സ്മ​രി​ച്ചു. ഉ​ഷ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here