ആലുവ: വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാതെ സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കുമ്പോഴാണ് സമൂഹത്തില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു. ആലുവ മീഡിയ ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഇന്ത്യയില്‍ ജനാധിപത്യത്തെ താങ്ങി നിറുത്തുന്ന ഒരേരയൊരു തൂണ് മാധ്യമങ്ങളാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഒ.വി. ദേവസി അധ്യക്ഷത വഹിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ., നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറോം മൈക്കിള്‍, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സെക്രട്ടറി കെ.സി. സ്മിജന്‍, ട്രഷറര്‍ റഫീക്ക് അഹമ്മദ്എ ന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി.ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ ആന്‍ഡ്രിയ.എസ്. ബോബന്‍, കെ.എം. അനസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. മാധ്യമപ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഒ.വി. ദേവസിയെ ആദരിച്ചു

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here