ആലപ്പുഴ: കൊറോണ പരിശോധനാ ഫലം സംബന്ധിച്ച് വിവരം നൽകിയതിൽ വീഴ്ച്ച വരുത്തി ആരോഗ്യ വകുപ്പ്. ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം. കൊറോണ നെഗറ്റീവായവരുടെ പട്ടിക പോസിറ്റീവാണെന്ന ധാരണയിൽ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

 

കൊറോണ പരിശോധനാഫലം നെഗറ്റീവായ വ്യക്തിയെ കൊറോണ പോസിറ്റീവാണെന്ന് പറഞ്ഞ് ആരോഗ്യ പ്രവർത്തകർ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിന്റെ വയസ് 82 ആയിരുന്നുവെന്നാണ് പട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്. താൻ കൊറോണ പരിശോധനാ ഫലം നെഗറ്റീവായി വീട്ടിലെത്തിയതാണെന്ന് യുവാവ് അറിയിച്ചതോടെയാണ് അബദ്ധം പറ്റിയ വിവരം ആരോഗ്യ പ്രവർത്തകർക്ക് മനസിലായത്.

കൊറോണ നെഗറ്റീവായ 10 പേരുടെ പേര് വിവരങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ട് പോസ്റ്റീവാണെന്ന് അറിയിച്ചിരുന്നു. ഇതോടെ പലരും മാനസിക സമ്മർദ്ദത്തിലായി. ആരോഗ്യ പ്രവർത്തകർ പിന്നീട് തങ്ങളുടെ വീഴ്ച്ച സമ്മതിച്ചതോടെയാണ് പലർക്കും ആശ്വാസമായത്.

LEAVE A REPLY

Please enter your comment!
Please enter your name here