പത്തനംതിട്ട: ശബരിമല മേൽശാന്തിയായി വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. ശബരിമല മേൽശാന്തി നറുക്കെടുപ്പ് രാവിലെ 8ന് ആണ് നടന്നത്.രജികുമാർ എം. എൻ ആണ് മാളികപ്പുറം മേൽശാന്തി. അങ്കമാലി സ്വദേശിയാണ് രജികുമാർ.

പന്തളം കൊട്ടാരത്തിൽ നിന്നും നിശ്ചയിച്ച കുട്ടികളാണ് മേൽശാന്തിമാർക്കായുള്ള നറുക്കെടുത്തത്. കൗശിക് കെ വർമ്മ ശബരിമലയിലെയും, ഋഷികേശ് വർമ്മ മാളികപ്പുറത്തെയും നറുക്കെടുത്തു. പന്തളം നാല് കെട്ട് കൊട്ടാരത്തിൽ കേരള വർമ്മയുടെയും, പള്ളം കൊട്ടാരത്തിൽ സീതാലക്ഷ്മി വർമ്മയുടെയും മകനാണ് കൗശിക് കെ വർമ്മ. പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മഠത്തിൽ പാർവ്വതി വർമ്മയുടെയും മകനാണ് ഋഷികേശ് വർമ്മ.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ. പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

 

. കൊവിഡ് മാനദണ്ഡം പാലിച്ച് 250 തീർത്ഥാടകർക്കാണ് ഒരു ദിവസം ദർശനാനുമതി. 48 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമായ സർട്ടിഫിക്കറ്റ് കൈവശം വേണം

LEAVE A REPLY

Please enter your comment!
Please enter your name here