കളമശ്ശേരി : കൊറോണ രോഗി അനാസ്ഥമൂലം മരിച്ച സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തൽ പുറത്ത്. നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശത്തിൽ പുറത്തു വന്ന കാര്യങ്ങൾ വാസ്തവമാണെന്ന് ഡോക്ടർ നജ്മ പറയുന്നു.

കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ട്. സി.കെ ഹാരിസിന്റെ മരണം വെന്റിലേറ്റർ ബന്ധം വിച്ഛേദിക്കപ്പെട്ടു കിടന്നിരുന്നതിനാൽ. മുൻപും പല തവണ പിഴവുകൾ ഉണ്ടായിട്ടുണ്ട്. ജോലി പോകുമെന്ന് ഭയമുള്ളതുകൊണ്ടാവാം പല ഡോക്ടർമാരും ഈ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്.തനിക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ നജ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here