പത്തനംതിട്ട : തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പണമിടപാടിനെപ്പറ്റി അറിയില്ല. താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണ്. തനിക്ക് യാതൊരുവിധ ബിസിനസ് ഇടപാടുകളുമില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

താൻ പണം തട്ടിയെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സിപിഎം ശ്രമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുകയാണ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയത്. തന്നെ പ്രതിയാക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നുമില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് ഇതുമായി ബന്ധപ്പെ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല.

പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിന് ബതലായി ഉരു ഉത്പ്പന്നം വന്നപ്പോൾ അതിന്റെ ആശയത്തെയാണ് താൻ പ്രോത്സാഹിപ്പിച്ചത്. അതിന്റെ ബിസിനസിനെ പറ്റി താൻ ആരുമായും സംസാരിച്ചിട്ടില്ല. വിശദമായി അന്വേഷിച്ചതിന് ശേഷം പണം നിക്ഷേപിക്കുക എന്നത് നിക്ഷേപിച്ച ആളുടെ ഉത്തരവാദിത്വമാണ്. താൻ ആരോടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതി.യാക്കി ആറന്മുളസ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതിതട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കുമാണ് ആറന്മുള പൊലീസ്് കേസെടുത്തത്

. പ്ലാസ്റ്റിക് രഹിത പേപ്പർകോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു പണംതട്ടിയെടുത്തുവെന്നആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതിയിലാണ് കേസ്.

.

 

LEAVE A REPLY

Please enter your comment!
Please enter your name here