ന്യൂഡൽഹി: മെട്രോയുടെ സ്ഥലം വരെ ഈടായി നൽകി 20 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിയെടുത്ത കേസിൽ ഒരു കുടുംബത്തിലെ നാലു പേർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. അശ്വനി അറോറ, വിജയ് അറോറ എന്നിവർക്കെതിരെയും ഇവരുടെ ഭാര്യമാരെയുമാണ് ഡൽഹി പൊലീസിന്റെ ഇക്കണോമിക്‌സ് ഓഫൻസ് വിംഗ് അറസ്റ്റ് ചെയ്തത്.

2016 ലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. ഒരേ വസ്തു വകകളുടെ വ്യാജരേഖകൾ നിർമ്മിച്ച് വിവിധ തവണകളായി ഈടു നൽകിയാണ് ഇവർ വായ്പ തട്ടിയിരുന്നത്. ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ ഏറ്റെടുത്ത വസ്തുവിന്റെ വ്യാജരേഖ ചമച്ചും ഇവർ വായ്പ തരപ്പെടുത്തിയിരുന്നു.

2016 ൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സോണൽ മാനേജർ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിന്റെ തട്ടിപ്പ് പുറത്തു വന്നു.

പ്രതികൾ 2011 മുതൽ വിവിധ സ്ഥാപനങ്ങളുടെ പേരിൽ ഒ ഡി പി നേടി വായ്പ തരപ്പെടുത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ ചമച്ച് അത് ഈടായി നൽകിയാണ് ഒ ഡി പി സംഘടിപ്പിച്ചിരുന്നത്. അഞ്ചു ബാങ്കുകളിൽ നിന്നായി 20 കോടിയിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here