ആലുവ: നഗരത്തിലെ എല്ലാ റെസിഡൻ്റ്‌സ് അസോസിയേഷനുകളുടെയും സംയുക്ത സംഘടനയായ കോറയുടെ നേതൃത്വത്തിൽ ആലുവയുടെ സുസ്ഥിര വികസന രേഖ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ. ആസന്നമായ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ നിർബന്ധമായും പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളും പ്രശ്ന പരിഹാരങ്ങളുമാണ് തയ്യാറാക്കുന്നത്.

ഇതിന് മുന്നോടിയായി കോറയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി പ്രാഥമിക തല ചർച്ചയും സമിതികളുടെ രൂപീകരണവും ഓൺലൈൻ വഴി നടന്നു. ഡോ. ടോണി ഫെർണാണ്ടസ് ചെയർമാനായ ആലുവ നഗരവികസന സമിതിയാണ് നഗരവാസികൾക്കായി വികസനരേഖ തയ്യാറാക്കുന്നത്.

ഓൺലൈൻ ചർച്ചയിലൂടെ കണ്ടെത്തിയ 21 പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ തയ്യാറാക്കാനും ഉപസമിതികൾക്കും രൂപം കൊടുത്തു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 25 ന് സമിതി റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രീയ പാർട്ടികളുമായും വിവിധസംഘടനകളുമായും  സംവേദിക്കാനാണ് ലക്ഷ്യമിടുന്നത്. വികസന രേഖ തയ്യാറാക്കുന്നതിൽ ആലുവ നഗരത്തിൽ താമസിക്കുന്ന ഇരുന്നൂറോളം പേരുടെ സജീവ പങ്കാളിത്തം സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്. അതാത് വാർഡുകളിലെ എല്ലാ സ്ഥാനാർത്ഥികളുടെ മുന്നിലും വികസന രേഖയിലെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ്  കഴിഞ്ഞാലും നഗരത്തിലെ വികസനപ്രവർത്തനങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും വികസന സമിതിയ്ക്ക് ഉദ്ദേശമുണ്ട്. പദ്ധതികളെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. ഇനി മുതൽ  വാർഡ് സഭകളിൽ   പ്രതിനിധികൾ ക്രിയാത്മകമായി പങ്കെടുക്കും.

ഓൺലൈൻ യോഗത്തിൽ വികസന രേഖയുടെ കരട് രൂപം കില സ്റ്റേറ്റ് ഫാക്കൽറ്റി പി സി ബാലൻ, എം കെ രാജേന്ദ്രൻ എന്നിവർ അവതരിപ്പിച്ചു. കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ അഡ്വ. കെ എം ജമാലുദ്ദീൻ അധ്യക്ഷനായി.

ഡോ. ഹൈദരാലി, എംഎൻ സത്യദേവൻ,  ചിന്നൻ ടി കെ പൈനാടത്ത്, വി ഡി രാജൻ, മേഴ്സി ജെയിംസ്, ഇ എ അബൂബക്കർ , ജോബി ജെയിംസ്, ആർ രാധാകൃഷ്ണൻ, ഷംല ഷഫ്ന,   രാജേഷ് സച്ചി, രഘു ശ്രീവത്സൻ, അബ്ദുൾ ലത്തീഫ്, കെ ആർ പ്രമീള   തുടങ്ങിയവഓൺലൈൻ യോഗത്തിൽ നടന്ന പ്രാഥമിക ചർച്ചയിൽ പങ്കെടുത്തു.. ആരോഗ്യം, ധനസമാഹരണം ഗതാഗത സൗകര്യം, കായികം, കലാസാംസ്ക്കാരികം, പദ്ധതി നടത്തിപ്പുകൾ, കൃഷി, കുടിവെള്ളം, മാലിന്യ സംസ്ക്കരണം, വൈദ്യുതി വിതരണം, റോഡ് വികസനം, വെള്ളക്കെട്ട്, വിനോദ കേന്ദ്രങ്ങൾ, ദ്രവ മാലിന്യം വഹിക്കുന്ന കാനകൾ,  പെരിയാർ മലിനീകരണം, ഭരണനിർവ്വഹണം, ജനറൽ മാർക്കറ്റ് അധുനികവൽക്കരണം, ആധുനികകശാപ്പുശാല, നഗരസഭ പാർക്ക് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഉപസമിതികൾ പ്രവർത്തിക്കുക.

യോഗത്തിലെ മറ്റ് വിലയിരുത്തലുകൾ: കഴിഞ്ഞ പത്ത് വർഷമായി ആലുവ നഗരസഭയുടെ വികസനം പിന്നോട്ടടിച്ചു. മാർക്കറ്റ് രോഗവ്യാപന മേഖലയായി. പ്രതിബദ്ധതയും സേവനതത്പരതയുമുള്ളവരെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾ ആക്കണം. പ്രഖ്യാപിത പദ്ധതികൾ അടിയന്തിരമായി പൂർത്തിയാക്കണം.
ആലുവ നഗര വികസന സമിതി ഭാരവാഹികൾ:
ചെയർമാൻ : ഡോ .ടോണി ഫെർണാസ്.
വൈസ് ചെയർമാൻമാർ : എം എൻ  സത്യദേവൻ, ഡോ . വിജയകുമാർ, ഡോ . ഹൈദരാലി.
ജന.കൺവീനർ : അഡ്വ. കെ  എം ജമാലുദ്ദീൻ.
കൺവീനർമാർ : എൻ .സുകുമാരൻ, കെ  ജയപ്രകാശ് , എ രഘു.
റിസോഴ്‌സ് ഗ്രൂപ്പ്
ചെയർമാൻ : പി സി  ബാലൻ, കൺവീനർ : എം സുരേഷ്.
വിഷയ സമിതികൾ
കൃഷി/ ജലസേചനം/ മൃഗസംരക്ഷണം/ മത്സ്യമേഖല :
അബ്ദുൽ കബീർ, മേഴ്സി ജയിംസ്, അഡ്വ.  സന്തോഷ്
തൊഴിൽ,വിപണനം,ചെറുകുടിൽ, വ്യവസായം: രാജേഷ്  സച്ചി
വിദ്യാഭ്യാസം: എം പി  ജയൻ,മൊഹ്‌യുദ്ദീൻ, ലത
ജല സംരക്ഷണം, കുടിവെള്ളം  : പി  രാമചന്ദ്രൻ , അബ്ബാസ്
ആരോഗ്യം: ഡോ. ഹൈദരാലി, പോൾ വര്ഗീസ്, സിനി
ശിശു  സൗഹൃദം, അംഗൻവാടി : അനിത, ഷീല ,ബിന്ദു, ഇന്ദിര ടീച്ചർ
പട്ടിക ജാതി, പട്ടിക വർഗ്ഗം,ക്ഷേമം: സുനിൽ
ടൂറിസം സാധ്യതകൾ : കെ  ജയകാശ്
ഗതാഗതം : അജി, ബോബൻ
റോഡ്, വഴികൾ: അബ്ൽ അസീസ്, വി ടി  ചാർലി
വയോജനം : വി ഡി രാജൻ
ലിംഗ സൗഹൃദം, ശക്തീകരണം : ഷെർലി, സുഹറ,ബീന, ഷംല
കല, കായികം, സംസ്കാരം : ചിന്നൻ ടി പൈനാത്ത് ,ജോബി ജോസഫ്
ഊർജം : എൻ  സുകുമാരൻ , അബ്ദുൾ ലത്തീഫ്
ജനസൗഹൃദ നഗര ഭരണം: ഹാരിദ്, അശോക് പന്തളം
ദുരന്ത  നിവാരണം, അതിജീവനം: അബൂബക്കർ , എ  രഘു
മാലിന്യ  സംസ്കരണം : രാജീവൻ ,രാജു  സുന്ദരം
ധനകാര്യം : എം എൻ  സത്യദേവൻ , സേതുരാജ്

LEAVE A REPLY

Please enter your comment!
Please enter your name here