കോട്ടയം : ഏറ്റുമാനൂരിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നീണ്ടൂർ പേരുവേലിൽ പി.കെ. സജിത് (21) ആണ് മരിച്ചത്. അപകടത്തിൽ സജിതിന്റെ സുഹൃത്ത് കണ്ണന് പരിക്കേറ്റു.വൈകീട്ട് നീണ്ടൂർ ഓണംത്തുരുത്ത് കവലയ്ക്ക് സമീപമായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കണ്ണൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്