ആലുവാ: ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോ​ഗ്രാഫര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ആലുവ സ്വദേശി ദിയ ജോണ്‍സണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ് .

ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫർക്കെതിരെയാണ് കേസ്. നവരാത്രിയോട് അനുബന്ധിച്ച്‌ യുവതിയെടുത്ത ഫോട്ടോകള്‍ ദുര്‍ഗാദേവിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ഹിന്ദു ഐക്യവേദി പരാതി നല്‍കിയത്.

  • മടിയില്‍ മദ്യവും കഞ്ചാവും വെച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗാദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസ്സിലാക്കുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും യുവതി പറഞ്ഞു.ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച്‌ നവരാത്രി തീമില്‍ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

നവരാത്രിയോട് അനുബന്ധിച്ച്‌ സമൂഹ മാധ്യമത്തില്‍ ചിത്രം പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here