കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രി രാജി സമർപ്പിക്കണമെന്നും ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തു എന്നു പറഞ്ഞാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻപറഞ്ഞു.

സർവപ്രതാപിയായ, മുഖ്യമന്ത്രിയുടെ മനഃസാക്ഷിയായ, മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങൾ ഞാൻ എടുത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഫയലിൽ ഒപ്പുവെച്ച ഇന്ത്യയിലെ ആദ്യത്തെ മഹാനായ ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കർ എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് ധാർമികതയുണ്ടോയെന്നും അഭിമാനമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇനി കാത്തിരിക്കരുതെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് കേരളീയ പൊതുസമൂഹം കാത്തിരിക്കുന്നത്.  .നല്ല കമ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നതും മുഖ്യമന്ത്രിയുടെ രാജിയാണ്. കോഴിക്കോട്ട് എത്തിയപ്പോൾ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുമായി താൻ സംസാരിച്ചിരുന്നു. പിണറായി ഈ പാർട്ടിയുടെ അന്തകനായി മാറിയിരിക്കുന്നുവെന്ന് അവർ പറഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here