കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റഡിയിൽ. എന്‍ഫോഴ്സ്മെന്റാണ് കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് എൻഫോസ്മെന്റെി നീക്കം. വഞ്ചിയൂർ ആശുപത്രിയിൽ  എത്തിയാണ്  ശിവശങ്കറിനെ  എൻഫോഴ്സ്മെന്റ്  കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കൊച്ചിയിലേക്ക് കൊണ്ട് പോയി.

  1. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണ്ണക്കടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ്  കോടതിയെ ബോധ്യപ്പെടുത്തി. സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here