തൃശൂർ: അമേരിക്ക മാനസോട്ട സംസ്ഥാന ഈ ഡ ൻ പ്രയറി സിറ്റി കൗൺസിലിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം വട്ടവും മലയാളി തിരഞ്ഞെടുക്കപ്പെട്ടു.കോളങ്ങാട്ടുകര പൊറക്കുഞ്ഞത്ത് മനയ്ക്കൽ കുടുംബാംഗം ഗംഗാധരൻ ഭട്ടതിരിപ്പാടിൻ്റെയും കാളി അന്തർജനത്തിൻ്റെയും മകനായ പി.ജി.നാരായണനാണ് രണ്ടാം വട്ടവും മത്സരിച്ച് വിജയിച്ചത്. മിനസോട്ട കൗൺസിൽ അംഗമാവുന്ന ആദ്യത്തെ ഭാരതീയനും മലയാളിയും ഇദ്ദേഹമാണ്. അമേരിക്കയിൽ മെഷീൻ ലേണിങ്ങ് ഡേറ്റ അനലററിക് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നാരായണൻ ആദ്യതവണ മത്സരിക്കാൻ അവസരം ലഭിച്ചത് 2018ൽ കൗൺസിലെ ഒരംഗം മാറിയതോടെയാണ്. അന്ന് രണ്ടു വർഷമാണ് കൗൺസിലിൽ അംഗമായത് .നാലു വർഷമാണ് കൗൺസിലിൻ്റെ കാലാവധി. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പതിനേട്ടാം വയസിലാണ് നാരായണൻ അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനായി പോയത്.കമ്മൂ. ണിറ്റി കോളേജ്യൂകളിൽ നിന്ന് ബിരുദവും ഇലക്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്ത ബിരുദവും നേടി. മിനസോട്ടിൽ ഹ്യുമൺ റൈറ്റസ് ആൻ്റ് ഡ്രൈവേഴ്സിൽ കമ്മീഷറായി ഉദ്യോഗം വഹിച്ചു വരുകയാണ് നാരായണൻ.

LEAVE A REPLY

Please enter your comment!
Please enter your name here