വാ​രി​ക്കോ​രി ചെ​ല​വ​ഴി​ക്കാം; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വു പ​രി​ധി ഒ​ന്ന​ര ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ത്തി
തി​രു​വ​ന​ന്ത​പു​രം: ഇ​ക്കു​റി ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​ണം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ക്കാം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു പ​രി​ധി ഒ​ന്ന​ര ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ക്കു​റി 25,000 രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാം. നേ​ര​ത്തെ​യി​ത് 10,000 രൂ​പ​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ചെ​ല​വു പ​രി​ധി 75,000 രൂ​പ​യാ​ക്കി. നി​ല​വി​ൽ 30,000 രൂ​പ​യാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​കാം. 60,000 രൂ​പ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ പേ​രും ചെ​ല​വു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു മ​ത്സ​രി​ക്കു​ന്ന​വ​ർ കെ​ട്ടി​വ​യ്ക്കേ​ണ്ട തു​ക: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 1,000, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി- 2,000, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​ൻ- 3,000

LEAVE A REPLY

Please enter your comment!
Please enter your name here