തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം. ഇ​വ​ർ​ക്ക് ത​പാ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​നാ​യി മൂ​ന്ന് ദി​വ​സം മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി.​ഭാ​സ്‌​ക​ര​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റി​ന് അ​പേ​ക്ഷ ന​ല്‍​ക​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഡി​ക്ല​റേ​ഷ​ന്‍ സ​ഹി​തം തി​രി​ച്ച​യ​ക്കാം.

വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ വ​രെ ല​ഭി​ക്കു​ന്ന ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ക്വാ​റ​ന്‍റീ​നി​ലു​ള്ള​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി വോ​ട്ട് ചെ​യ്യു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ ശാ​രീ​രി​ക അ​ക​ലം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here