തൊടുപുഴ: ഇടുക്കി ഉടുമ്പന്നൂർ ടൗണിൽ എൽ.ഡി.എഫ്. വിജയാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി.ജെ. പാർട്ടി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ഡി.ജെ. ആഘോഷത്തിൽ നിരവധിപ്പേരാണ് പങ്കെടുത്തത്.

ജില്ലയിൽ ഒട്ടാകെ എൽ.ഡി.എഫിനുണ്ടായ വലിയ വിജയം ആഘോഷിക്കുകയായിരുന്നു പ്രവർത്തകർ. നിരവധി യുവാക്കളാണ് ഡി.ജെയ്ക്ക് എത്തിയത്. കൊടികൾ വീശുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

നാട്ടുകാരിൽ ചിലർ ഇത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നടപടികൾ കൈക്കൊള്ളാൻ ഇരു കൂട്ടരും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇരുന്നൂറോളം യുവാക്കളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സൂചന.

ഡി.വൈ.എഫ്.ഐ. ഉടുമ്പന്നൂർ എന്ന ഫെയ്സ്ബുക്ക് പേജിൽ ഡി.ജെയുടെ ദൃശ്യങ്ങൾ അവർ തന്നെ അപ്ലോഡ് ചെയ്യുകായായിരുന്നു. ദൃശ്യങ്ങൾ വൈറലാവുകയും വ്യാപക വിമർശനം ഉയർന്നതിനെയും തുടർന്ന് ദ്യശ്യങ്ങൾ നീക്കം ചെയ്യപ്പെട്ടു എങ്കിലും വൈകിട്ട് 7-ന് ഡി.ജെ പാർട്ടി നടക്കുന്ന അറിയിപ്പ് മാറ്റിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here