കോട്ടയം : ഈരാറ്റു പേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുരിക്കോലിൽ ലിയാ നാഷദിനെ(16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ വഴക്കിനെ തുടർന്നുണ്ടായ മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

പെൺകുട്ടിയുമായി വഴക്കിട്ട വിവരം സഹോദരൻ തന്നെയാണ് പോലീസിനോട് വ്യക്തമാക്കിയത്. സംഭവ ശേഷം മുറിയിൽ കയറി വാതിൽ അടച്ച പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പോസ്റ്റ്‌മോർട്ടത്തിനായി പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും കൊറോണ പരിശോധനയും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.l

LEAVE A REPLY

Please enter your comment!
Please enter your name here