ഇടുക്കി: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 48 വയസ്സായിരുന്നു.

മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു.

ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകള്‍ മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

1972ൽ നെടുമങ്ങാട് ജനിച്ച അനിൽ കൈരളി ടിവി, ഏഷ്യാനെറ്റ്, ജയ്ഹിന്ദ്, തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here