തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് സിപിഐ നേതാവിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. സിപിഐ ശ്രീനാരായണപുരം ലോക്കൽ സെക്രട്ടറി എംഎ അനിൽകുമാറിന്റെയും സഹോദരിയുടെയും ആലയിലുള്ള വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വീടുകളുടെ ജനൽചില്ലുകൾ തകർത്ത ആക്രമികൾ മുറ്റത്തുണ്ടായിരുന്ന കാർ,ജീപ്പ്, സ്കൂട്ടർ എന്നിവയും അടിച്ചു തകർക്കുകയുണ്ടായി. പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ട് ബിജെപി പ്രവർത്തകരെ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here