തിരുവനന്തപുരം: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് മോഹൻ ഭാഗവത് തിരുവനന്തപുരത്ത് എത്തിയത്. വൈകിട്ട്കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാത്രിയോടെ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം രാജ്ഭവനിലെത്തിയത്.രാജ്ഭവനിലെത്തിയ മോഹന്‍ ഭാഗവതിന് ഗവര്‍ണര്‍ പത്മനാഭ  വിഗ്രഹം നല്‍കിയാണ് സ്വീകരിച്ചത്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. നാളെയും കേരളത്തിൽ തുടരുന്ന മോഹൻ ഭാഗവത് വിവിധ ആർഎസ്എസ് ബൈഠക്കുകളിലും പങ്കെടുക്കും.വൈകിട്ട് 7ന് മുംബയിലേക്ക് മടങ്ങും.

ഇന്നലെ ഇ. ശ്രീധരനുമായും സ്വാമി ചിദാനന്ദപുരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.  കേസരി ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here