തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ല്‍ തി​യേ​റ്റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഫി​ലിം ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റേ​താ​ണ് തീ​രു​മാ​നം. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റാ​ണ് ആ​ദ്യം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സി​നി​മ.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു​വെ​ന്ന് ഫി​ലിം ചേ​മ്പ​ര്‍ പ്ര​തി​നി​ധി​ക​ള്‍. എ​ല്ലാ ത​ര്‍​ക്ക​വും അ​വ​സാ​നി​ച്ചു. സ​ര്‍​ക്കാ​രി​ന് ന​ന്ദി​യു​ണ്ടെ​ന്നും ഫി​ലിം ചേ​മ്പ​ര്‍ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​ക​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ലാ​കും റി​ലീ​സ് ചെ​യ്യു​ക.

വി​ത​ര​ണ​ക്കാ​രു​ടെ കു​ടി​ശി​ക ന​ല്‍​കാ​ന്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ സ​മ​യം നി​ശ്ച​യി​ച്ചു. സെ​ന്‍​സ​ര്‍ പൂ​ര്‍​ത്തി​യാ​യ 11 ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് വി​ത​ര​ണ​ക്കാ​ര്‍ നി​ശ്ച​യി​ക്കും.

ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള സി​നി​മാ തി​യേ​റ്റ​റു​ക​ളു​ടെ വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന പ​ത്തു​മാ​സ​ത്തെ വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ര്‍​ജ്ജ് 50 ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കുാ​നും തീ​രു​മാ​നി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here