സിസ്റ്റര്‍ അഭയകേസിൽ വിവാദ പ്രസംഗം നടത്തിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലിന് മറുപടിയുമായി സിസ്റ്റർ ടീന ജോസ് സി.എം.സി. ക്രൈസ്തവ മൂല്യങ്ങളെ മുഴുവൻ കാറ്റിൽപറത്തിക്കൊണ്ട് സാത്താനിക ശക്തികൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ഫാ. മാത്യു നായ്ക്കാംപറമ്പലെന്ന ആരോപണവും ഉയരുന്നുണ്ട്.അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്. അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി കഴിഞ്ഞു. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് പുരോഹിത വർഗത്താൽ കൊലചെയ്യപ്പെട്ട സിസ്റ്റർ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വർഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റർ ടീന ജോസ്.

 

https://fb.watch/2ZdmhdSK68/

LEAVE A REPLY

Please enter your comment!
Please enter your name here