ആലുവ: ആലുവയിലെ ആദ്യകാല മാദ്ധ്യമ പ്രവർത്തകൻ തോട്ടക്കാട്ടുകര കളത്തിൽ കെ.ജെ. ജോൺ (കളത്തിൽ ജോൺ -76) നിര്യാതനായി. രണ്ട് വർഷത്തോളമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ദീർഘകാലം കേരള ടൈംസ് ലേഖകനായിരുന്നു. പിന്നീട് ഇന്ത്യൻ പൗരൻ, വാസ്തവം, വേണാട് എക്സ്പ്രസ്സ്, പ്രദീപം തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. ആലുവ പ്രസ് ക്ലബ്, പ്രസ് ഫോറം ഭാരവാഹിയുമായിരുന്നു. സംസ്‌കാരം ഇന്ന് (ജനുവരി 12) വൈകിട്ട് നാലിന് യു.സി കോളേജ് നിത്യസഹായ മാത പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ ടെസി. മക്കൾ: ലീന, നൈസി. മരുമക്കൾ: ജെയ്‌സൺ, ക്ലിഫോർഡ്.

LEAVE A REPLY

Please enter your comment!
Please enter your name here