MANJOORAN BUILDING
ആലുവ: നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്ന് ഉടമയെ വിശ്വസിച്ച് കട മുറി ഒഴിഞ്ഞു പോയവർ കഷ്ടപ്പാടിലായി. ആലുവാ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ മാഞ്ഞൂരാൻ ബിൽഡിങ്ങിലെ എട്ടോളം കടക്കാരാണ് വെട്ടിലായത്. ഇവർക്ക് പകരം സ്ഥാപനങ്ങളിൽ വരുമാനമില്ലാതെ കടക്കെണിയിൽ ആയിരിക്കുകയാണ്.
 അൻപത്തിരണ്ട്‌ വർഷമായി മാഞ്ഞൂരാൻ ബിൽഡിങ്ങിൽ കണ്ണൻ മിൽക്ക് ബാർ എന്ന പേരിൽ ഒരു മിൽമാ ബൂത്ത് നടത്തിയിരുന്ന ഉടമ  വാട്സ് ആപ്പ് പോസ്റ്റ് ഇട്ടതോടെയാണ് ദുരിതങ്ങൾ പുറത്തറിയുന്നത്. കെട്ടിടത്തിൽ വാടകതർക്കമുള്ള മുറി ലഭിക്കാൻ മറ്റ് വാടകക്കാർ കെട്ടിട ഉടമയോടൊപ്പം ഒരുമിച്ച് നിന്ന് ഒഴിഞ്ഞതാണ് ഇവർക്ക് വിനയായത്. തർക്കമുള്ള വാടകമുറി ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വാട്സ് ആപ്പ് പോസ്റ്റ് – പൂർണ്ണരൂപം :
(രോഗിക്ക് വേണ്ട എല്ലാ മരുന്നുകളും ഫിസിയോ തെറാപ്പിയും  സർക്കാർ ഹോസ്പിറ്റലിൽ നിന്ന് നൽകുന്നതായി അറിഞ്ഞു. – കേരള വാർത്ത )
ഞാൻ ആദ്യം എന്നെ തന്നെ പരിചയപ്പെടുത്താം. ഞാൻ വി.മോഹൻരാജ് നായിഡു (66 വയസ്സ്). ഞാൻ കഴിഞ്ഞ അൻപത്തിരണ്ട്‌ വർഷമായി ആലുവാ റെയിൽവേ സ്റ്റേഷന് സമീപം മാഞ്ഞൂരാൻ ബിൽഡിങ്ങിൽ കണ്ണൻ മിൽക്ക് ബാർ എന്ന പേരിൽ ഒരു മിൽമാ ബൂത്ത് നടത്തി വരികയായിരുന്നു. ഞാനും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയതാണ് എന്റെ കുടുംബം. എന്റെ മൂത്ത മകൾക്ക് 36 വയസ്സായി. കഴിഞ്ഞ പതിനേഴ് വർഷമായി ചികിത്സ നടത്തിക്കകണ്ടിരിക്കുന്ന അവൾ അംഗപരിമിധി ഉള്ളവളാണ്. എന്നിരുന്നാലും കാര്യമായ വ്യസ്ത്യാസം ഒന്നും തന്നെ ഇല്ലാത്തതിനാൽ തുടന്നുള്ള പരിചരണവും ചികിത്സയും അത്യന്താപേക്ഷിതമാണ് . ഞങ്ങൾ കഴിഞ്ഞ പതിനാല് വർഷമായി ഒരു വാടക വീട്ടിൽ ആണ് താമസ്സം.
ഞാൻ 1964 മുതൽ റെയിൽവേ സ്റ്റേഷന് സമീപം മാഞ്ഞൂരാൻ ബിൽഡിങ്ങിൽ കച്ചവടം നടത്തി വരികയായിരുന്നു. കെട്ടിടഉടമകൾ  അവരുടെ സ്വന്തം വ്യാപാരാവശ്യത്തിനായി എന്നോടും മറ്റുള്ള വാടകക്കാരോടും  ഒഴിയണമെന്ന് പറഞ്ഞ പ്രകാരം ഞങ്ങൾ ആദ്യം സാവകാശം ആവശ്യപ്പെട്ടു. കുറച്ചു ചർച്ചകൾക്ക് ശേഷം അവർ ആലുവാ മുൻസിഫ്‌ കോടതിയിൽ കേസ് കൊടുത്ത പ്രകാരം അവർക്ക് കിട്ടിയ വിധി മാനിച്ചു കൊണ്ട്  ഞങ്ങൾ ഒഴിയേണ്ട സാഹചര്യം ഉണ്ടായപ്പോൾ ഞാൻ അന്ന് കിട്ടിയ ഒരു ചെറിയ കടയിലേക്ക് എന്റെ കച്ചവടം മാറ്റി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആലുവയിലെ പഴയ സ്റ്റാൻഡിലെ മുറിയിലേക്ക് വ്യാപാരം മാറ്റിയ എന്റെ കച്ചവടം ആകപ്പാടെ താറുമാറായി. തീരെ ചെറിയ മുറിയും വൃത്തിഹീനമായ പരിസരങ്ങളും തന്നെയായിരുന്നു കാരണം. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ വീടിരിക്കുന്ന വാർഡ് കൗൺസിലർ ആയ ഷൈജി ടീച്ചർ മുൻകൈ എടുത്തിട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി കടയുടെ പരിസരങ്ങൾ ടൈൽ വിരിച്ചു വൃത്തിയാക്കി ആളുകൾക്ക് വരാൻ തക്കത്തിൽ സഞ്ചാരയോഗ്യമാക്കി. അപ്പോഴാണ് കച്ചവടം ഒന്ന് നന്നാവാൻ തുടങ്ങിയത്.
2019 മാർച്ചിൽ കോവിഡ് മഹാമാരി വന്നപ്പോൾ എന്റെ കച്ചവടം വീണ്ടും താറുമാറായി.  കടയുടെയും വീടിന്റെയും വാടക, മകൾക്കുള്ള മരുന്നും ചികിത്സയും , ദൈനംദിന ചിലവുകൾ എന്നിവക്ക് ഒന്നും തന്നെ വേണ്ടുന്ന വരുമാനം ഇല്ലാതായി. ഭക്ഷണത്തിന് പോലും വഴി മുട്ടി.
ഈ പ്രശ്നങ്ങൾക്ക് ഇടയിൽ ഞാൻ പല ബാങ്കുകളിൽ എന്തെങ്കിലും രീതിയിൽ ലോൺ കിട്ടുമോ എന്നും അന്വേഷിച്ചിരുന്നു. എന്നാൽ പ്രായാധിക്യം മൂലവും , ഈട് നൽകാൻ ഒന്നും ഇല്ലാത്തതിനാലും എല്ലാ ബാങ്കുകളും കൈ മലർത്തി.  ഇതേപോലെയുള്ള കാരണങ്ങളാൽ വ്യാപാര വ്യവസായ ഏകോപനസമിതിയും ഞാൻ നൽകിയ അപേക്ഷ നിരാകരിച്ചു.
ഞാനും ഭാര്യയും മകളും അടങ്ങിയ എന്റെ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിനുള്ള വരുമാനം ഇല്ലാത്ത ഈ അവസ്ഥയിൽ , മറ്റ്‌ നിവൃത്തി ഒന്നും ഇല്ലാത്തതിനാൽ ആണ് നല്ലവരായ പൊതുജനത്തിന്റെ സഹായം തേടി ഈ അപേക്ഷ സമർപ്പിക്കുന്നത്.
ഇത് വായിക്കുന്ന നല്ലവരായ നാട്ടുകാർ എന്നെയും കുടുംബത്തിനെയും ആവും വിധം  സഹായിക്കണം എന്ന് കൂപ്പുകൈയോടെ വിനീതമായി അപേക്ഷിക്കുന്നു !
മേൽപ്പറഞ്ഞ കാര്യങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും വസ്തുത അറിയാൻ, താഴെ കൊടുത്തിട്ടുള്ള വ്യക്തികളായി അവരുടെ നമ്പറുകളിൽ / നേരിട്ടോ ബന്ധപ്പെട്ടാൽ സത്യാവസ്ഥ മനസ്സിലാക്കാവുന്നതാണ് .
വർക്കി ചെറിയാൻ 9847050400
മുൻ കെട്ടിട ഉടമയുടെ മകൻ
മാഞ്ഞൂരാൻ
ആലുവ
ഫ്രാൻസിസ് തോമസ് 9847153437
മുൻ ആലുവാ നഗരസഭാ അധ്യക്ഷൻ
ആലുവ
ഷൈജി ടീച്ചർ 9847448028
മുൻ കൗൺസിലർ
ആലുവ
നീലകണ്‌ഠ അയ്യർ 9846185412
ഹോട്ടൽ സ്വാമീസ്
ആലുവ
മേൽപ്പറഞ്ഞ കാര്യങ്ങളിൽ എന്ത് അറിയണമെങ്കിലും എന്നെ 9037056079 വിളിക്കുകയോ നേരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്
അക്കൗണ്ട് ഹോൾഡർ : Mohan Raj. V
ബാങ്ക് : Bank of Baroda
അക്കൗണ്ട് നമ്പർ : 05620100011801
ബ്രാഞ്ച് :Aluva
ഐ.എഫ്.എസ്.സി കോഡ് : BARB0ALWAYE
നല്ലവരായ ജനങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്തും എന്നെ സഹായിക്കണം എന്ന് ഇതോടൊപ്പം അപേക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here