തിരുവനന്തപുരം : തോമസ് ഐസക്കിൻ്റെ ബജറ്റ് ബഡായി ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ബജറ്റാണ് ഇത്. ബജറ്റ് എന്ന പ്രക്രിയയെ തന്നെ പ്രഹസനമാക്കി. യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉള്ളത്.

തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ് നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടിവരും. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ബജറ്റിന് ഇല്ല. മല എലിയെ പ്രസവിച്ച പോലെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങൾ. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ്. കമ്മി നിരന്തരമായി വർദ്ധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here