ബീജിങ്​: ചൈനയിൽ നിർമ്മിച്ച ഐസ്​ക്രീമിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് . വടക്കൻ ടിൻജിൻ പ്രവശ്യയിലാണ്​ സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ്​ കമ്പനി നിർമിച്ച ഐസ്​ക്രീമിലാണ്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്യുന്നു.

ഐസ്​ക്രീമിൽ കൊറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ഐസ്​ക്രീo ബോക്​സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്​. ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

ഇതോടൊപ്പം കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്​. ഇവരെ കോവിഡ്​ ടെസ്റ്റിനും വിധേയമാക്കി​. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്​. ഐസ്​ക്രീമിൽ കൊറോണ വൈറസിന്​ കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ്​ അനുമാനം . കോവിഡ്​ ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ്​ ഐസ്​ക്രീമിലെത്തിയതെന്നാണ്​ നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here