കൊച്ചി:  പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഏറെ പ്രചാരമുള്ള റെനോ ശ്രേണിയില്‍ പുതിയ ‘ഒപ്പോ റിനോ 5 പ്രോ 5 ജി’ അവതരിപ്പിച്ചു. അനാവശ്യ ശബ്ദങ്ങളെ തീര്‍ത്തും ഒഴിവാക്കി ഉപഭോക്താവിന് ‘ലൈവ് ഇന്‍ഫിനിറ്റ്’ അനുഭവം പകരുന്ന ഒപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.  ഒപ്പോ റിനോ 5 പ്രോ 5 ജി 35990 രൂപയ്ക്കും എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ 9990 രൂപയ്ക്കും ലഭ്യമാകും.

5ജി വിപ്ലവം മുന്നില്‍ കണ്ട് അവതരിപ്പിക്കുന്ന ഒപ്പോ റിനോ 5 പ്രോ 5 ജി ഇന്ത്യയില്‍ റെനോ ശ്രേണിയില്‍ ഒപ്പോ ഇറക്കുന്ന ആദ്യ 5ജി റെഡി സ്മാര്‍ട്ട്‌ഫോണാണ്. അതും വ്യവസായത്തിലെ ആദ്യ എഐ വീഡിയോ ഫീച്ചറോടെ. കൂടാതെ, ചിപ്‌സെറ്റ്-മീഡിയടെക്ക് ഡൈമെന്‍സിറ്റി 1000+ ശക്തിയോടെയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 65 വാട്ട് സൂപ്പര്‍ വിഒഒസി 2.0 ഫ്‌ളാഷ് ചാര്‍ജ്, മെലിഞ്ഞ രൂപം, റെനോ ഗ്ലോ പ്രോസസ് എന്നിവയുമുണ്ട്. ഒപ്പോ റിനോ 5 പ്രോ 5 ജി അവിസ്മരണീയ സവിശേഷതകളുമായി ഉപയോക്താവിനെ ‘അന്തമായ ജീവിത’ത്തിലേക്ക് ഉയര്‍ത്തും.
ഒപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ക്ക് ഡിബിഇഇ 3.0 സൗണ്ട് സിസ്റ്റത്തിന്റെയും എല്‍എച്ച്ഡിസി വയര്‍ലെസ് ട്രാന്‍സ്മിഷന്റെയും പിന്തുണയുണ്ട്. ഇഷ്ടാനുസൃത അക്കൗസ്റ്റിക്ക് ഡിസൈനും ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് കാന്‍സലിങ്ങിലൂടെ മികച്ച കേള്‍വി അനുഭവം പകരുന്ന അധുനിക സോഫ്റ്റ്‌വെയറും ചേര്‍ന്നതാണ് ഒപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍. പ്രമുഖ ആഗോള ഹൈ-ഫൈ ഓഡിയോ ബ്രാന്‍ഡ് ഡൈനോഡിയോയുമായി സഹകരിക്കുന്ന ഒപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ തടസമില്ലാത്ത ഹൈ-ഫൈ അനുഭവം പകരുന്നു.
ഒപ്പോ റിനോ 5 പ്രോ 5 ജിയുടെയും എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകളുടെയും ഓണ്‍ലൈന്‍ അവതരണ പരിപാടി വിജയകരവും അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതുമായിരുന്നു. ഒപ്പോ റിനോ 5 പ്രോ 5 ജിയില്‍ 1 ജിബിയുടെ സിനിമ 11 സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പോ ഓണ്‍സൈറ്റില്‍ 5ജി ടെസ്റ്റും നടത്തി. ഭാവി ആവാസവ്യവസ്ഥയ്ക്ക് തയ്യാറാണെന്ന് അതുവഴി സാക്ഷ്യപ്പെടുത്തുകയായിരുന്നു. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ഇംത്തിയാസ് അലി ഒപ്പോ റിനോ 5 പ്രോ 5 ജിയിലെ തന്റെ മാതൃകാപരമായ വീഡിയോ അനുഭവം പങ്കുവച്ചു.
ഇന്ന്, ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് ആഴത്തിലുള്ള കണക്ഷനുകള്‍ സൃഷ്ടിക്കാന്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ശ്രമിക്കുകയാണ്, കൂടാതെ ഒരു സ്മാര്‍ട്ട് ടെക്-ബ്രാന്‍ഡ് എന്ന നിലയില്‍, ഇത് പരിപാലിക്കുന്നതില്‍ സാങ്കേതികവിദ്യ വഹിക്കുന്ന അവിഭാജ്യ പങ്ക് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും റെനോ 5 പ്രോ 5ജിയുമായി 5ജി യുഗത്തിലേക്ക് കുതിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലെന്നും ഭാവിക്കുവേണ്ടിയുള്ള റെഡി ഔട്ട്‌ലുക്ക്, ആത്യന്തിക വീഡിയോ അനുഭവം, മികച്ച പ്രകടനം തുടങ്ങിയവയാല്‍ ഒപ്പോ റിനോ 5 പ്രോ 5 ജി ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത അവസരങ്ങളിലൂടെ  ദൈനംദിന ജീവിതത്തില്‍ സുഗമമായ അനുഭവം ഉറപ്പാക്കുമെന്നും എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണ്‍ അവതരിപ്പിക്കുന്നതിലും സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രീമിയം നിലവാരത്തിലുള്ള ശബ്ദം നല്‍കാനാകുമെന്നും ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.
ആധുനിക മീഡിയ ടെക് ഡൈമെന്‍സിറ്റി 5ജി ചിപ്പിലൂടെ 5ജിയിലേക്കുള്ള മാറ്റത്തില്‍ തങ്ങള്‍ മുന്നിലുണ്ടെന്നും ഇത് സ്മാര്‍ട്ടായതും വേഗമേറിയതുമായ ലോകത്തെ 5ജി ഉപകരണങ്ങള്‍ക്കൊപ്പമെത്തിക്കുന്നുവെന്നും മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 1000+ എതിരില്ലാത്ത കണക്റ്റിവിറ്റി, മള്‍ട്ടിമീഡിയ, എഐ, ഇമേജിങ് നവീകരണങ്ങളുടെ സംയോജനമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഒപ്പോ റെനോ 5 പ്രോ 5ജിയിലൂടെ ഇന്ത്യയില്‍ 5ജി യുഗത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്നും മീഡിയ ടെക്ക് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ അങ്കു ജെയിന്‍ പറഞ്ഞു.

വിലയും ലഭ്യതയും
ആസ്ട്രല്‍ ബ്ലൂവിലും സ്റ്റാറി ബ്ലാക്ക് നിറത്തിലുമുള്ള ഒപ്പോ റിനോ 5 പ്രോ 5 ജി 8+128 ജിബി മോഡലിന് 35990 രൂപയാണ് വില. കറുപ്പും വെളുപ്പും നിറത്തിലുള്ള എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് ഇയര്‍ഫോണിന്റെ വില 9990 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് രണ്ട് ഉഫകരണങ്ങളും ജനുവരി 22 മുതല്‍ പ്രധാന റീട്ടെയിലുകാരിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് 5ജി യുഗത്തില്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി ഒപ്പോ ഇന്ത്യ 12 മാസത്തേക്ക് ക്ലൗഡ് സര്‍വീസിലെ 120 ജിബി അധികവും നല്‍കുന്നുണ്ട്. വാങ്ങുന്ന തീയതി മുതലായിരിക്കും ഇത് ബാധകമാകുക. സൗജന്യ സ്റ്റോറേജ് പെയ്ഡ് സ്റ്റോറേജിന് ഒപ്പം ഉപയോഗിക്കാം. 12 മാസത്തേക്കായിരിക്കിം കാലാവധി. ഉപഭോക്താവിന് ഫ്രീ സ്റ്റോറേജ് ലഭ്യമായാല്‍ ക്ലൗഡ് സേവനം ആക്റ്റീവാകും.

LEAVE A REPLY

Please enter your comment!
Please enter your name here