പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ ജീവഹാനി ഉണ്ടായതായി സിഇഒ അദാർ പൂനാവാല അറിയിച്ചു.

വൈകുന്നേരത്തോടെ കമ്പനിയുടെ ടെർമിനൽ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായം ഉണ്ടായില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടാണ് മരണ വിവരം പുറത്തുവന്നത്. വാക്‌സിൻ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു.

എന്നാൽ, വാക്‌സിൻ നിർമ്മാണ കേന്ദ്രം സുരക്ഷിതമാണെന്നും ഇവിടേയ്ക്ക് തീ പടർന്നില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 10ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്. ഏതാനും പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ലെന്നും എന്നാൽ ഇവിടെ നടന്ന വെൽഡിംഗ് ജോലികൾക്കിടെയാണ് തീ പടർന്നതെന്നും പൂനെ മേയർ മുരളീധർ മൊഹോൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here