ആലുവ: ബിജെപി പടിഞ്ഞാറെ കടുങ്ങല്ലൂർ എഴുപത്തിമൂന്നാം ബൂത്ത് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് ക്ഷീര കർഷകനായ കൈനിക്കുളം വീട്ടിൽ സുപ്രന് പശുക്കിടാവിനെ നൽകിയത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻഗോദാനംനിർവഹിച്ചു.സുപ്രന് ബ്ലോക്കിൽ നിന്നും ക്ഷീരകർഷകർക്കുള്ള സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് രാമചന്ദ്രൻ പറഞ്ഞു.
പാൽ വിതരണം ഉപജീവനമായ സുപ്രൻ്റെ  രണ്ടു കറവപശുക്കൾ കഴിഞ്ഞ പതിനാറിന് രാത്രിയിലുണ്ടായ കനത്ത ഇടിമിന്നലേറ്റ് ചത്തിരുന്നു.തൊഴുത്തി ൽ കെട്ടിയിരുന്ന  മൂന്ന് പശുക്കളിൽ രണ്ടെണ്ണത്തിനാണ് ഇടിമിന്നലേറ്റത്. സുപ്രന്റെ ജീവിത മാർഗമാണ് ഇതോടെ ഇല്ലാ തായത്.ഇവയ്ക്ക്ഇൻഷ്വറൻസും ഇല്ലായിരുന്നു. ഇതിന്റെ വിഷമത്തിലായ സുപ്രന് ഒരു സമാശ്വാസം എന്ന നിലയിലാണ് പ്രവർത്തകർ പശുക്കിടാവിനെ നൽകിയത്.
ചടങ്ങിൽ ബി.ജെ.പി കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ഉദയകുമാർ, കമ്മിറ്റി അംഗം ആർ.സുനിൽകുമാർ ,ബൂത്ത് പ്രസിഡൻ്റ് സി.പി. സുധീഷ് ജന. സെക്ര.പ്രേമജൻ, നന്ദകുമാർ, കലാധരൻ, ലിജു, സുമേഷ്, ഷിജു, രാജീവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here