കൊച്ചി: ഇന്ത്യയിലാദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്,  ജനുവരി 30 ന്. രോഗ പ്രതിരോധത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളം ഒരു വർഷം ആകുമ്പോൾ നേട്ടങ്ങൾ അതേപടി വിഴുങ്ങേണ്ടി വന്നിരിക്കുകയാണെെന്ന് പഠന റിപ്പോർട്ട്.

കുടുംബാംഗങ്ങളാണ് പകുതിയോളം രോഗങ്ങൾ നൽകുന്നത്. തിരുവനന്തപുരം കമ്യൂണിറ്റി മെഡിസിൻ നടത്തിയ പഠനമാണിത്. രോഗികളായവരിൽ 47 ശതമാനം പേരും മാസ്ക് ഉപയോഗിക്കുന്നില്ല. അടഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കുക, അടുത്ത് നിന്ന് സംസാരിക്കണം. ദിനംപ്രതി 6000 പേരാകുന്നത് കേരളത്തിന് ആശങ്കയാകുന്നുണ്ട്. ജപ്പാനിൽ നടത്തിയ പഠനത്തിൽ 25000 പേരിൽ ഒരാൾക്ക് മാത്രമാണ് തുറസ്സായ സ്ഥലത്ത് ഉണ്ടായത്.

ഇപ്പോൾ ഇന്ത്യയിൽ ഉണ്ടാകുന്ന ആകെ കോവിഡ് കേസുകളിൽ 47 ശതമാനവും കേരളത്തിലാണ്. (ജനുവരി 23 എടുത്താൽ 14,889 കേസുകളാണ് ഇന്ത്യയിൽ ഉണ്ടായത്). മരണം കുറവാണെന്നത് മാത്രമാണ് സംസ്ഥാന ആരോഗ്യ വകുപ്പിൻെറ ഏക ആശ്വാസം.  എന്നാൽ മരിച്ച ശേഷം കോവിഡ് കണ്ടെത്തിയാൽ അത് ഔദ്യോഗിക കണക്കിൽ വരുന്നില്ലെന്ന സർക്കാർ നിലപാട് ആണ് മരണനിരക്ക് കുറയ്ക്കുന്നതെന്ന് വിമർശനമുണ്ട്.

വിദഗ്ദ്ധർ കണ്ടെത്തിയ കാരണങ്ങൾ:
1. ദിനംപ്രതി ഒരു ലക്ഷം പരിശോധന വേണ്ടിടത്ത് ശരാശരി പകുതിയാണ് കേരളത്തിൽ ഇതുവരെ നടന്നത്.
ഡിസംബറിൽ: 53,900.
2. കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അല്ലെങ്കിൽ കണ്ടെത്തുന്നത് കുറയുന്നു. ഒരെണ്ണം കണ്ടെത്തുമ്പോൾ പത്തെണ്ണം രേഖപ്പെടുത്തില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
3. രോഗവ്യാപന പഠനങ്ങൾ നടക്കുന്നില്ല. ജനിതക പഠനവും ഇല്ല.
4. വില കുറഞ്ഞ കിറ്റ് ആയതിനാൽ തെറ്റായ പരിശോധനാ ഫലം വരുന്നു.
തെറ്റായ നയങ്ങൾ
1. സർക്കാർ സമിതിയിൽ പകർച്ചവ്യാധി നിയന്ത്രണത്തിൽ വിദഗ്ദ്ധരായവർ ഇല്ല
2. പോലീസിനെ തീരുമാനങ്ങൾ എടുക്കാൻ ഏൽപ്പിച്ചു
3.  സെക്ടറൽ മജിസ്ട്രേറ്റ് മാരെ നിയോഗിച്ചെങ്കിലും ഫലവത്തായില്ല.
4. ഹോട്ടൽ, സിനിമ തീയേറ്റർ പഴയ പടിയായത്  രോഗ സാധ്യത കൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here