കൊച്ചി: ഇലക്ട്രിക്ക് വാഹന രംഗത്തെ പ്രമുഖ കമ്പനികളില്ലൊന്നായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ഗുജറാത്തിലെ വഡോദരയില്‍ ഇലക്ട്രിക്ക് ടൂ-വീലറുകളുടെ നര്‍മ്മാണത്തിനായി പുതിയ അത്യാധുനിക പ്ലാന്റ് അരംഭിച്ചു. ആദ്യ ഘട്ടിത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ടൂവിലറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റിനായി 45 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ബീസ്റ്റ്, തണ്ടര്‍ബോള്‍ട്ട്, ഹരിക്കെയിന്‍, സ്‌കൈലൈന്‍ എന്നിങ്ങനെ നാലു പുതിയ ഇലക്ട്രിക്ക് ബൈക്ക് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാന്റില്‍ നേരിട്ടും പരക്ഷമായും 6000ത്തോളം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പുതിയ പ്ലാന്റിന്റെ വിര്‍ച്ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വഡോദര എംപി രഞ്ജന്‍ബെന്‍, ഗുജറാത്ത് നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡായ ജോയ്-ഇ-ബൈക്കിനു കീഴിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്. അസാധാരണ വേഗം, പിക്ക് അപ്പ് ശക്തി തുടങ്ങിയവയോടെ കമ്പനിയുടെ ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍ ശ്രേണിയില്‍ 10ലധികം മോഡലുകളായി. തുടക്കത്തില്‍ ഒരു ലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദന ശേഷി വരും വര്‍ഷങ്ങളില്‍ 3-4 ലക്ഷമായി ഉയരും. ആഭ്യന്തര വിപണി കൂടാതെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള കയറ്റുമതിയിലും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ 500-600 കോടി വരുമാനമാണ് ലക്ഷ്യം. അടുത്ത ഭാവിയില്‍ തന്നെ ത്രീ-വീലര്‍ അവതരിപ്പിക്കാനും പരിപാടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here