ആലുവ: പഞ്ചായത്ത് മെമ്പർ കഴിഞ്ഞ രണ്ട് ദിവസമായി വാർഡ് വൃത്തിയാക്കൽ തിരക്കിലാണ്. കടുങ്ങല്ലൂർ പഞ്ചായത്ത് ഏലൂക്കര ആറാം വാർഡ് മെമ്പർ
ആർ.ശ്രീരാജ് ആണ് പൊതു വഴിയിലെ കാടും പുല്ലും കാടുവെട്ടു യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത്.
സ്വന്തമായി പന്തൽ അലങ്കാരങ്ങൾ ചെയ്ത് ജീവിക്കുന്ന ശ്രീരാജ് പുല്ലുവെ ട്ടു യന്ത്രം സ്വന്തമായി ഉപയോഗിച്ച് പഠിച്ചെടുത്തതാണ്. യു ഡി എഫ് വാർഡ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷമാണ് പുല്ലുവെട്ടും യന്ത്രം സ്വന്തമായി വാങ്ങിയത്. ഒഴിവു ദിവസങ്ങളിൽ വാർഡിലെ പുല്ലുകൾ വെട്ടാനാണ് ശ്രീരാജിൻ്റെ പദ്ധതി.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടിയായിരുന്ന ശ്രീരാജ് അട്ടിമറി ജയത്തിലൂടെയാണ് വിജയിച്ച് കയറിയത്. സി പി.എമ്മിൽ നിന്ന് സീറ്റ് യു.ഡി.എഫിനായി പിടിച്ചെടുത്താണ് ശ്രദ്ധേയനായത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം സീനിയർ നേതാക്കന്മാർ അടിപതറി വീണപ്പോഴാണ് കന്നിയങ്കത്തിൽ ശ്രീരാജ് വിജയം നേടിയത്.