ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി വി​ജ​യ​ൻ ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്ന​താ​ണ് ചോ​ദ്യ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​നാ​വ​ശ്യ പ്ര​തി​ക​ര​ണം ന​ട​ത്തി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ്ര​തി​ക്കൂ​ട്ടി​ലാ​യി. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​സ്താ​വ​ന തി​രു​ത്തി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ല​പാ​ട് തി​രു​ത്തി​യ​ത് ആ​ദ​ര​വോ​ടെ സ്വീ​ക​രി​ക്കു​ന്നു.

ചെ​ത്തു​കാ​ര​ൻ എ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്താ​ണ് അ​പ​മാ​നം. എ​ന്ത് ജോ​ലി ചെ​യ്യു​ന്ന​തും അ​ഭി​മാ​ന​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നെ പൊ​ക്കി​പ​റ​യ​ല​ല്ല സി​പി​എ​മ്മി​ന്‍റെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യെ​ന്ന​താ​ണ് തന്‍റെ ജോ​ലി.

പി​ണ​റാ​യി വി​ജ​യ​ൻ പലഘട്ടത്തിൽ പലർക്കെതിരെയും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ
ഒന്നെങ്കിലും പി​ൻ​വ​ലി​ച്ചിട്ടുണ്ടോ. രാഷ്ട്രീയത്തിലെ ഭിന്നനിലപാടല്ലാതെ പിണറായിയോട് വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നികൃഷ്ടജീവി, പരനാറി തുടങ്ങിയ പരാമർശങ്ങൾ പിണറായി പിൻവലിച്ചിട്ടുണ്ടോ. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പിതാവ് സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി ഗോ​പാ​ല​നെ പി​ണ​റാ​യി വി​ജ​യ​ൻ ആ​ക്ഷേ​പി​ച്ച​തും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​ല്ല​പ്പ​ള്ളി​യു​ടെ അ​ച്ഛ​ൻ ഗോ​പാ​ല​ൻ സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി​യാ​യി​രു​ന്ന കാ​ല​ത്ത് പി​ണ​റാ​യി​യു​ടെ അ​ച്ഛ​ൻ നാ​ട്ടി​ൽ കൂ​ടെ തേ​രാ​പാ​രാ ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here