ഇടുക്കി: മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. നാലാംനമ്ബ‍ര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്‌ഇബി അധികൃത‍ര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി. ട്രാന്‍സ്ഫോമറിന്‍്റെ സുരക്ഷാകവച്ചം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായാണ് സൂചന. വെളിച്ചം കണ്ട് ജീവനക്കാര്‍ ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

പൊട്ടിത്തെറിയെ തുട‍ര്‍ന്ന് മൂലമറ്റം പവ‍ര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോ​ഗം ഉയ‍ര്‍ന്നു നില്‍ക്കുന്ന പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡിം​ഗ് ഏര്‍പ്പെടുത്തി വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെഎസ്‌ഇബി.

LEAVE A REPLY

Please enter your comment!
Please enter your name here