തൃശൂർ: കേരളവാർത്ത ദിനപത്രം ” നീർമാതളം ” പംക്തിയുടെ എഡിറ്ററും, പ്രമുഖ കവയിത്രിയും ജീവകാരുണ്യ പ്രവർത്തകയുമായ ജ്യോതി രാജ് തെക്കൂട്ടിനെ ഈ വർഷത്തെ കല്ലൂർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സാന്ത്വന സഹയാത്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി
ട്രസ്റ്റ് ചെയർമാൻ ജിംഷാദ്
കല്ലൂർ അറിയിച്ചു.തൻ്റെ കവിതകളാലും, പ്രവർത്തനങ്ങളാലും, വേദനിക്കുന്നവർക്ക് ആശ്വാസം പകരുന്ന ജ്യോതിരാജ് തെക്കൂട്ടിന് സാന്ത്വന സഹയാത്ര പുരസ്കാരം അർഹതക്കുള്ള അംഗികരമെന്ന് അദ്ദേഹം വിലയിരുത്തി.
15.2 .2021 തിങ്കളാഴായ്ച കല്ലൂരിൽ ചേരുന്ന ചടങ്ങിൽ വച്ച് പ്രമുഖ വിശാഷ്ടാഥികളുടെ സാന്നിദ്ധ്യത്തിൽ പുരസ്കാര സമർപ്പണം നടത്തുന്നതാണ്.
എഴുത്തു വഴിയിലെ നിസ്തുല പ്രതിഭയായ
ജ്യോതി രാജ് തെക്കൂട്ടിന് സർഗ്ഗസ്വരം അവാർഡ് ,തിരുനല്ലൂർ പുരസ്കാരം തുടങ്ങി പതിനഞ്ചോളം അവാർഡുകൾ ലഭ്യമായിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
തൃശൂർ അയ്യന്തോളിൽ കുടുംബസമേതം താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here