എറണാകുളം വാഴക്കാലയ്ക്ക് സമീപം പാറമടയിൽ കന്യാസ്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. മരണത്തിലെ അസ്വാഭാവികത കണക്കിലെടുത്താണ്ണ് പൊലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്. സംഭവത്തിൽ കോൺവെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ട് 4മണിയോടെയാണ്  സിസ്റ്റർ ജസീനയുടെ മൃതദേഹം  കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സെൻറ് തോമസ് കോൺവെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റർ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കോൺവെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റർ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം, കന്യാസ്ത്രീ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദത്തിൽ വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്

മരണം സംബന്ധിച്ച് അസ്വഭാവീകതയുണ്ടെന്ന് പറയാനാകില്ലെന്നാണ് പോലീസ് ഭാഷ്യം.

കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. .

 

സിസ്റ്റർ ജെസീനയുടെ മ​ര​ണ​ത്തി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്കരുതെ​ന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് സന്യാസിനീ സ​ഭ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

വാ​ർ​ത്താക്കുറി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് (ഡി​എ​സ്‌‌​ടി) കോ​ൺ​വെ​ന്‍റി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജെ​സീ​ന തോ​മ​സ് (45) കോ​ൺ​വെ​ന്‍റി​ന് പി​ന്നി​ൽ ഉ​ള്ള പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും സി​സ്റ്റ​ർ ജെ​സീ​ന​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്കു​വാ​ൻ പ്രാ​ർ​ത്ഥി​ക്കു​ക​യും ഒ​പ്പം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു.

ഉ​ജ്ജൈ​ൻ രൂ​പ​ത​യി​ൽ ച​ന്ദു​ക്കേ​ടി മി​ഷ​ൻ സ്റ്റേ​ഷ​നി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന സി​സ്റ്റ​ർ ജെ​സീ​ന 2004 ഓ​ഗ​സ്റ്റ് 21- ന് ​ഉ​ജ്ജൈ​നി​ലെ ഡി​എ​സ്‌​ടി സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ നി​ന്നും ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റിംഗിനാ​യി വ​ന്ന സി​സ്റ്റ​ർ സി​ജി കി​ഴ​ക്കേ​പ​റ​മ്പി​ലി​നെ തി​രി​കെ യാ​ത്ര അ​യ​യ്ക്കാ​നാ​യി റോ​ഡ​രി​കി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ഒ​രു വാ​ഹ​നം സി​സ്റ്റ​ർ സി​ജി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യും സി​സ്റ്റ​ർ സി​ജി ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ സി​സ്റ്റ​ർ ജെ​സീ​ന​യെ ഈ ​ദു​ര​ന്തം വ​ല്ലാ​തെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യ സി​സ്റ്റ​ർ ജെ​സീ​ന​ക്ക് ഉ​ജ്ജൈ​നി​ൽ ചി​കി​ത്സ​ക​ൾ ന​ൽ​കി​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും കൊ​ടു​ക്കു​ന്ന​തി​നാ​യി 2011ൽ ​കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സിസ്റ്റർ ​ജെ​സീ​ന കാ​ക്ക​നാ​ട് കു​സു​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സിസ്റ്റർ ​ജെ​സീ​ന 2009 ലും 2011 ​ലും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യ​പ്പോ​ൾ അ​ന്ന​ത്തെ മേ​ജ​ർ സു​പ്പീ​രി​യേ​ഴ്സ് മാ​താ​പി​താ​ക്ക​ളെ യ​ഥാ​ക്ര​മം പാ​ലാ​യി​ലും വാ​ഴ​ക്കാ​ല​യി​ലു​ള്ള കോ​ൺ​വെ​ന്‍റു​ക​ളി​ലേ​ക്ക് വി​ളി​ച്ച് വി​ശ​ദ​വി​വ​രം പ​റ​യു​ക​യും 2011ൽ ​ചി​കി​ത്സ​ക്കാ​യി കു​റ​ച്ചു ദി​വ​സം വീ​ട്ടി​ൽ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ അ​വ​ധി​ക്കു പോ​കു​മ്പോ​ൾ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നി​ന്‍റെ വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ ബോ​ധി​പ്പി​ക്കു​ക​യും മ​രു​ന്നു കൊ​ടു​ത്തു വി​ടു​ക​യും പ​തി​വാ​ണ്.

എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യി​ലെ വാ​ഴ​ക്കാ​ല ഇ​ട​വ​ക​യി​ലു​ള്ള ഡി​എ​സ്‌​ടി കോ​ൺ​വെ​ന്‍റി​ലേ​ക്ക് 2019 ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​ണ് സി​സ്റ്റ​ർ ജെ​സീ​ന ചി​കി​ത്സാ​ർ​ഥം ട്രാ​ൻ​സ്ഫ​ർ ആ​യി​വ​ന്ന​ത്. ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സി​സ്റ്റ​ർ ജെ​സീ​ന ഡി​പ്ര​ഷ​ൻ പോ​ലു​ള്ള അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക​യും അ​ടു​ത്ത​ടു​ത്ത് ഡോ​ക്ട​റെ ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ (ഫെ​ബ്രു. 14, ഞാ​യ​റാ​ഴ്ച) രാ​വി​ലെ സി​സ്റ്റ​ർ ജെ​സീ​ന​യ്ക്ക് ക്ഷീ​ണ​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ പ​ള്ളി​യി​ൽ പോ​കാ​തെ കോ​ൺ​വെ​ന്‍റി​ൽ ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​ൻ മ​ദ​ർ നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് സി​സ്റ്റ​ർ ജെ​സീ​ന വി​ശ്ര​മി​ക്കാ​നാ​യി മു​റി​യി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ കു​റ​ച്ച് സ​മ​യം വി​ശ്ര​മി​ച്ച ശേ​ഷം സി​സ്റ്റ​ർ ജെ​സീ​ന എ​ഴു​ന്നേ​റ്റ് അ​വി​ടെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ട് സി​സ്റ്റേ​ഴ്സി​നു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 10. 30 ന് ​ചാ​യ​യും മു​റി​യി​ൽ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യൂ​ണിന്‍റെ സ​മ​യ​ത്ത് സി​സ്റ്റ​ർ ജെ​സീ​ന​യെ കാ​ണാ​തി​രു​ന്ന​പ്പോ​ൾ കോ​ൺ​വെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് സി​സ്റ്റേ​ഴ്സ് അ​വ​രെ അ​ന്വേ​ഷി​ച്ച് മു​റി​യി​ൽ ചെ​ന്നെ​ങ്കി​ലും അ​വി​ടെ​യും കാ​ണാ​ത്ത​തി​നാ​ൽ കോ​ൺ​വെ​ന്‍റി​ലും പ​രി​സ​ര​ത്തും അ​ന്വേ​ഷി​ക്കു​ക​യും തു​ട​ർ​ന്നും കാ​ണാ​തെ വ​ന്ന​തി​നാ​ൽ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ സിസ്റ്റർ ​ജെ​സീ​ന​യെ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തങ്ങ​ളു​ടെ സ​ഹോ​ദ​രി​യാ​യ സി​സ്റ്റ​ർ ജെ​സീ​ന​യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തി​ൽ വേ​ദ​നി​ച്ചി​രി​ക്കു​ന്ന ഈ ​വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി​യും കി​വം​ദ​ന്തി​ക​ൾ പ​ര​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണമെന്നും സഭ പി​ആ​ർ​ഒ സിസ്റ്റർ ​ജ്യോ​തി മ​രി​യ ഡി​എ​സ്‌​ടി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here