തൃശ്സൂർ: കുടിവെള്ളത്തിന് മൂന്നിരട്ടിത്തുക ഈടാക്കി അതിരമ്പിള്ളി ഹോട്ടലുകൾ. 13 രൂപ മാത്രം ഈടാക്കാൻ അനുവാദമുള്ള കുപ്പിവെള്ളത്തിനാണ് സർവീസ് ചാര്ജും ടാക്‌സും എന്ന് പറഞ്ഞു 30 രൂപ വരെ ഈടാക്കുന്നത്. വെള്ളച്ചാട്ടം കാണാൻ വരുന്നവരെയാണ് ഹോട്ടലുകൾ പിഴിയുന്നത്.

ദൂരെ സ്ഥലങ്ങളിൽ വന്നു പോകുന്നവരായതിനാൽ പലരും പരാതി പോലും പറയാതെ പോകുകയാണ് പതിവ്. തൃശ്സൂർ അന്നമനട സ്വദേശിയായ പോളി വടക്കൻ ലീഗൽ മെട്രോളജി വിഭാഗത്തിന് പരാതി കൊടുത്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ബിൽ അടക്കം ആണ് പോളി ഹോട്ടലിനെതിരെ പരാതി നൽകിയിരിക്കുന്നത്. കുടുമ്പ സമേതം വന്നാണ് ഹോട്ടലിൽ നിന്ന് ഭക്ഷണമേ കഴിച്ചത്. അതിറമ്പിള്ളി പഞ്ചായത്തിനും പരാതി നല്കയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ സമാന സംഭവം ഉണ്ടായപ്പോൾ മെട്രോളജി വകുപ്പ് 5000 രൂപ പിഴ ഈടാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here