ന്യൂഡൽഹി : ടൂൾക്കിറ്റ് നിർമ്മാണത്തിന്റെ മാസ്റ്റർ മൈന്റായ പീറ്റർ ഫെഡ്രിക്കിന് ഖാലിസ്താൻ ഭീതകരസംഘടനകളുമായി ബന്ധമുണ്ടെന്ന ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഇന്ത്യൻ ഏജൻസികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പീറ്ററിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. നിലവിൽ ടൂൾക്കിറ്റ് കേസിലും റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിലും പീറ്ററിനുളള ബന്ധം അന്വേഷിച്ചുവിരകയാണ്.

2006 ൽ പീറ്ററിന്റെ ഐഎസ്‌ഐ ചാരസംഘടനയുമായുളള ബന്ധം പുറത്തുവന്നതോടെയാണ് ഇയാൾ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായത്. ഖാലിസ്താൻ അനുയായിയായ ഭജൻ സിംഗ് ബിന്ദറുമായും ഇയാൾക്ക് പങ്കുളളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നിരവിധ ദേശവിരുദ്ധ ക്യാമ്പെയിനുകളും ഇയാൾ നടത്തിയിരുന്നു. ബിന്ദറുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഇയാൾ നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

കാലിഫോർണിയയിലെ ഡേവിസ് സിറ്റിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ നീക്കം ചെയ്യാനും ഇയാൾ പ്രചരണം നടത്തിയിരുന്നതായി അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിന് ശേഷം പ്രതിമ ഖാലിസ്താൻ ഭീകരർ അടിച്ചുതകർത്തു. ഇത്തരത്തിൽ ദേശവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പീറ്ററിന് വേണ്ടിയാണ് ഡൽഹി പോലീസ് അന്വേഷണം നടത്തുന്നത്.

എന്നാൽ തനിക്ക് ഭീകരസംഘടനകളുമായോ ടൂൾക്കിറ്റ് കേസുമായോ ഒരു തരത്തിലള്ള ബന്ധവുമില്ലെന്നാണ് പീറ്റർ ന്യായീകരിക്കുന്നത്. ഡൽഹി പോലീസ് ഇത് അന്താരാഷ്ട്രതലത്തിലുള്ള കുറ്റകൃത്യമാക്കാൻ ശ്രമിക്കുകയാണ്. ടൂൾക്കിറ്റ് നിർമ്മിച്ചതിൽ തനിക്ക് പങ്കില്ലെന്നും പ്രതിഷേധക്കാരെ പിന്തുണച്ച് കൊണ്ടുള്ള ടൂൾക്കിറ്റ് നിർമ്മിക്കുന്നത് അഭിമാനമാണെന്നുമാണ് പീറ്റർ പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here