ക്ഷേത്ര ദർശനത്തിന് 200 പേർ

ആലുവ: കൊവിഡ് വ്യാപനത്തിന് കുറവില്ലാത്തതിനാൽ ഇത്തവണ മണപ്പുറത്ത് ബലി ദർപ്പണ ചടങ്ങുകൾ വേണ്ടെന്നു വയ്ക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
എന്നാൽ ക്ഷേത്ര ചടങ്ങുകൾ കോവിഡ് മാനദണ്ഡപ്രകാരം നടത്താനും, ഒരേ സമയം 200 പേർക്ക് സാമൂഹിക അകലം പാലിച്ച് ദർശനം നടത്താനും സൗകര്യമൊരുക്കും. മാർച്ച് 11 നാണ് മഹാശിവരാത്രി.
വിശാലമായിക്കിടക്കുന്ന ആലുവ മണപ്പുറത്ത് എത്തുന്നവരെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന മുടന്തൻ ന്യായമാണ് ഇതിന് ദേവസ്വം ബോർഡ് ഉയർത്തിയിരിക്കുന്നത്. എന്നാൽ ജില്ലയിൽ നിന്നുള്ളവരെ മാത്രം പരിമിതിപ്പെടുത്തി നിരവധി സാധ്യതകൾ ഉള്ളത് ഹൈന്ദവ സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് ബോർഡിൻ്റെ ഏകപക്ഷീയ തീരുമാനം.
രാഷ്ട്രീയ പാർട്ടികൾ നടത്തുന ആൾക്കൂട്ട റാലികളും പൊതു സമ്മേളനങ്ങളും മതസമ്മേളനങ്ങളും തടസ്സമില്ലാതെ നടക്കുമ്പോൾ  ഹൈന്ദവ ആചാരങ്ങൾ നടത്താൻ അനുവദിക്കാത്തത് ഭക്തർക്കിടയിൽ പ്രതിഷേധം ഉയർന്നിയിട്ടുണ്ട്.  പ്രാദേശികമായി എങ്കിലും ബലി ദർപ്പണം നടത്താൻ അനുമതി നൽകണമെന്നുള്ള ആവശ്യമാണ് ഭക്തതർ ഉന്നയിക്കുന്നത്. ബലി ദർപ്പണത്തിന് അനുമതി ഇല്ലാതെ ക്ഷേത്ര ദർശനത്തിന് കൂടുതൽ പേരെ അനുവദിക്കും എന്നത് ഭണ്ഡാര വരവ് മാത്രമാണ് ബോർഡിൻ്റെ ലക്ഷ്യം എന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു.
ശിവരാത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് 27ന് ആലുവയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗംചേരും.ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. ജില്ലാ ഭരണകൂടം, നഗരസഭ, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, എക്സൈസ് തുടങ്ങി എല്ലാ വിഭാഗം മേധാവികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ   പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here