നടപടി ജിസിഡിഎ ചെയർമാൻ്റെ ഇടപെടലിനെ തുടർന്ന്

കൊച്ചി .ആലുവ മണപ്പുറത്ത് പിത്യബലി ദർപ്പണ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് ദേവസ്വം പ്രസിഡൻ്റ് അറിയിച്ചതായി,  ജി.സി ഡി.എ ചെയർമാൻ കേരള വാർത്തയോട്പറഞ്ഞു.. കഴിഞ്ഞ ദിവസം കേരള വാർത്ത ഓൺലൈനിൽവന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു,വുമായി ജി.സി ഡി.എ ചെയർമാൻ അഡ്വ. വി.സലീം ചർച്ച നടത്തിയതിനെ തുടർന്നാണ് ബലി ദർപ്പണ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനമായത്. നിയന്ത്രണങ്ങളെ കുറിച്ച് 27-ന് നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കും.

കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് വിശാലമായിക്കിടക്കുന്ന ആലുവ മണപ്പുറത്ത് എത്തുന്ന ഭക്കരെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന ന്യായം പറഞ്ഞ് ബലി ദർപ്പണ്ണ ചടങ്ങുകൾ വേണ്ടെന്ന് വയ്ക്കുവാൻ ബോർഡ് തീരുമാനിച്ചത്.എന്നാൽ ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ ബലി ദർപ്പണം ആഘോഷമല്ല ആചാരമാണ് നിരോധിക്കരുത്എന്ന് ആവശ്യപെട്ടിരുന്നു.

കൂടുതൽ  ചർച്ചകളും, നിയന്ത്രണങ്ങളെ കുറിച്ചുള്ള തീരുമാനങ്ങളും 27 ന് ആലുവയിൽ ശിവരാത്രിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here