ആലുവ: സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കുരകളിലും, വാടക വീടുകളിലും കഴിയുന്ന സ്വന്തം സ്ഥലമുള്ള ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ വിധവയും വിദ്യാര്‍ത്ഥിയായ മകന്‍റെ അമ്മയുമായ ആബിദ ഹാരീസിന് നെസ്റ്റ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതിയിലെ 40-ാം മത് ഭവനത്തിന്‍റെ താക്കോല്‍ ദാനം കമ്പനിയുടെ വൈസ് ചെയര്‍മാനും എം.ഡിയുമായ ശ്രീ.ജഹാംഗീര്‍  നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി നെസ്റ്റ് ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടറും സി ഇ ഒ യുമായ അല്‍താഫ് ജഹാംഗീര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു സ്വാഗതം പറയുകയും, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ലിസ്സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍ സാഹിദ അബ്ദൂള്‍ സലാം, തോപ്പില്‍ അബു, മെഹബൂബ്, വിനോബ് ചന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ പറയുകയും, വാര്‍ഡ് മെമ്പര്‍ സിമി അഷ്റഫ് നന്ദി പറയുകയും ചെയ്തു. കൂടാതെ മറ്റു സാമൂഹിക നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഈ പദ്ധതിയില്‍ പൂര്‍ത്തിയായ 39 ഭവനങ്ങള്‍ കൈമാറുകയും മറ്റു 9 ഭവനങ്ങളുടെ വിവിധ പഞ്ചായത്തുകളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഭവനങ്ങള്‍ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 510 ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here