കോട്ടയം: എൻസിപി വിട്ട് യുഡിഎഫ് പാളയത്തിൽ എത്തിയ മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. യുഡിഎഫിൽ മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പൻ പറഞ്ഞു.
എൽഡിഎഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയതെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, കോൺഗ്രസിൽ ചേരില്ലെന്ന് കാപ്പൻ അറിയിച്ചിരുന്നു.
സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് വിവരം അറിയിക്കുകയും ചെയ്തു. താൻ കോൺഗ്രസിൽ ചേരണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം താൽപര്യമായിരുന്നുവെന്നും കാപ്പൻ പറഞ്ഞു.