കോട്ടയം : ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന ദർശനം നടന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു 5000 ഭക്തർക്ക് മാത്രമേ ഇക്കുറി ക്ഷേത്രത്തിലേക്ക് ദർശനത്തിന് അനുവാദം നൽകിയിരുന്നുള്ളു. നിയന്ത്രങ്ങളുടെ ഭാഗമായി ഇക്കുറി രാത്രി ഒൻപതു മണിമുതൽ ആയിരുന്നു ഏഴര പൊന്നാന ദർശനം.

എങ്ങും നിറയുന്ന പഞ്ചാക്ഷരി മന്ത്രം. പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നായ ഏഴര പൊന്നാന ദർശനം നടന്നത്. രാത്രി ഒൻപതു മണിയോടെ ആയിരുന്നു ഏഴര പൊന്നാനകളെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചത്. പിന്നീട് ആസ്ഥാന മണ്ഡപത്തിൽ ഏറ്റുമാനൂരപ്പന്റെ തിടമ്പിന് മുന്നിൽ ഇരുവശത്തും പൊന്നാനകളെ അണിനിരത്തി. തുടർന്ന് ഭക്തി നിർഭരമായി വലിയ കാണിക്കയും നടന്നു.

എട്ടാം ഉത്സവ ദിവസവും ആറാട്ടിനും മാത്രമാണ് ഏഴര പൊന്നാനകളെ പുറത്ത് എടുക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നടത്തിയത്. നേരത്തെ രാത്രി 12 മണിക്ക് ആയിരുന്ന ഏഴര പൊന്നാന ദർശനം നിയന്ത്രണങ്ങളുടെ ഭാഗമായാണ് 9 മണിയിലേക്ക് മാറ്റിയത്.

നാളെ ആറാട്ടോടെ ഇത്തവണത്തെ ഏറ്റുമാനൂരപ്പന്റെ തിരുവുസവം സമാപിക്കും

ഏഴരപൊന്നാന ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here