ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ ഉള്ളതിനാൽ വാഹനങ്ങൾ തടയില്ല.

ആർഎസ്എസ് ചേർത്തല വയലാർ നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു(22)വാണ്  ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്ദുവിനൊപ്പം മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം.

രാത്രി ഒൻപത് മണിയോടെ പുറത്തുനിന്ന് എത്തിയ എസ്ഡിപിഐ പ്രവർത്തകർആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖിന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുുന്നു. സംഭവം അറിഞ്ഞെത്തിയ ആർഎസ്എസ് പ്രവർത്തകർക്ക് നേരെയും മാരകായുധങ്ങൾ ഉപയോഗിച്ച്  സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു

ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here